മലപ്പുറം: സിപിഎം നേതാക്കൾക്കെതിരെ ഭീഷണി പ്രസംഗവുമായി പിവി അൻവർ. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് അൻവറിന്റെ ഭീഷണി. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ വിടുന്ന സിപിഎം നേതാക്കൾക്കുള്ള സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.
”പ്രവർത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കൻമാരോട് ചെറിയ അഭ്യർഥന പറയുകയാണ്. നിങ്ങൾ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യുഡിഎഫിന്റെ പ്രവർത്തകരുടെയും എന്റെയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതിൽ ഒരു തർക്കവുമില്ല.
നിങ്ങൾ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾക്ക് തലക്ക് അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത് മാത്രമേ എനിക്ക് സൂചിപ്പിക്കാനാകൂ. ഒളിച്ചുനിന്ന് രാഷ്‌ട്രീയ പ്രവർത്തനം നടത്താനല്ല ഞാൻ പഠിച്ചിട്ടുള്ളത്. മുന്നിൽ നിന്ന് പ്രവർത്തിക്കാൻ തന്നെയാണ് പഠിച്ചിട്ടുള്ളത്”- പിവി അൻവർ പറഞ്ഞു.
അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് സാക്ഷ്യം വഹിച്ചത്. നേരത്തെ യുഡിഎഫിന്റെ ഭരണം എൽഡിഎഫിന് പിടിച്ചുവാങ്ങി കൊടുത്തിരുന്നു. ഇപ്പോൾ വീണ്ടും അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിന്റെ ഭരണം യുഡിഎഫിന് പിടിച്ചു കൊടുത്തിരിക്കുകയാണ് പിവി അൻവർ. ഇതിന് പിന്നാലെ സിപിഎമ്മിന് നേരെ ഭീഷണി സന്ദേശവുമായി പിവി അൻവർ രംഗത്തെത്തുകയായിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ