കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. താമരശ്ശേരി ഇൻസ്‌പെക്‌ടർ സായൂജ് കുമാർ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ശനിയാഴ്‌ച വൈകീട്ട് ഏഴുമണിമുതൽ ചുരത്തിൽ അനധികൃത പാർക്കിങ്ങും കൂട്ടംകൂടി നിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണം അർധരാത്രി വരെ തുടരും. ഈദ് പ്രമാണിച്ചു വിനോദസഞ്ചാരികൾ വാഹനങ്ങളിൽ കൂട്ടമായി എത്തി ചുരത്തിൽ ഗതാഗത തടസം ഉണ്ടാവാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം