നിയമസഭയിലേക്ക് വഴി ചൂണ്ടുന്ന വിജയം, കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; രാഹുൽ ഗാന്ധി

നിർണായകവും ഹൃദയസ്‌പർശിയായതുമായ ജനവിധിയാണ് കേരളത്തിലേത്. ജനങ്ങൾക്ക് യുഡിഎഫിൽ വളർന്നുവരുന്ന ആത്‌മവിശ്വാസത്തിന്റെ വ്യക്‌തമായ സൂചനയാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

By Senior Reporter, Malabar News
Rahul Gandhi
Image credit | FB@Rahul Gandhi | Cropped By MN
Ajwa Travels

ന്യൂഡെൽഹി: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയതിൽ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

നിർണായകവും ഹൃദയസ്‌പർശിയായതുമായ ജനവിധിയാണ് കേരളത്തിലേത്. ജനങ്ങൾക്ക് യുഡിഎഫിൽ വളർന്നുവരുന്ന ആത്‌മവിശ്വാസത്തിന്റെ വ്യക്‌തമായ സൂചനയാണിത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയത്തിലേക്ക് വഴിചൂണ്ടുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

”ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്ന സന്ദേശമാണ് ജനങ്ങളുടേത്. ഇപ്പോൾ നമ്മുടെ ശ്രദ്ധ അചഞ്ചലമാണ്. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നിൽക്കുക, അവരുടെ ദൈനംദിന ആശങ്കകൾ പരിഹരിക്കുക, സുതാര്യവും ജനങ്ങൾക്ക് മുൻഗണന നൽകുന്നതുമായ ഭരണം ഉറപ്പാക്കുക.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. ഈ വിജയം സാധ്യമാക്കുന്നതിനായി സമർപ്പണവും കഠിനാധ്വാനവും ചെയ്‌ത ഓരോ പ്രവർത്തകർക്കും എന്റെ ആത്‌മാർഥമായ നന്ദി”- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE