ന്യൂഡെൽഹി: കേരള ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിലെ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണറാകും. ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം-പരിസ്‌ഥിതി മന്ത്രിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
അടുത്തവർഷം തിരഞ്ഞെടുപ്പ് നേരിടുന്ന ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. കഴിഞ്ഞ സെപ്‌തംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ചുവർഷം പൂർത്തിയാക്കിയിരുന്നു. സംസ്‌ഥാന സർക്കാരുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.
2019 സെപ്‌തംബർ ആറിന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാൻ, രണ്ട് പിണറായി സർക്കാരുകളുടെ കാലത്തായി അഞ്ചുവർഷവും സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു. അതേസയം, ഒഡിഷ, മിസോറാം, മണിപ്പൂർ എന്നീ സംസ്‌ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല