കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇംഗ്ളീഷ് വിഭാഗം അധ്യാപകനെതിരായ പീഡന പരാതിയിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോക്‌ടർ ഹാരിസിനെതിരെയാണ് വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്തത്.
അധ്യാപകനെതിരെ സർവകലാശാല പരാതി പരിഹാര സെല്ലിലാണ് വിദ്യാർഥിനി ആദ്യം പരാതി കൊടുത്തത്. തുടർന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പോലീസിന് കൈമാറുകയായിരുന്നു. അധ്യാപകനെ ഉടൻ കസ്‌റ്റഡിയിൽ എടുക്കുമെന്ന് തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.
Read Also: ലക്ഷദ്വീപിൽനിന്നും കൊച്ചിയിൽ ചികിൽസയ്‌ക്ക് എത്തിയ ഗർഭിണി മരിച്ചു




































