പാലക്കാട് : ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണപുരം സ്വദേശിയായ കെ സുമിത്രൻ(52) ആണ് അറസ്റ്റിലായത്.
ചെന്നൈ-മംഗളുരു എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയെന്നാണ് പരാതി. ചെന്നൈയിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ യുവതി ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥന് പരാതി നൽകുകയായിരുന്നു. തുടർന്ന് പാലക്കാട് സ്റ്റേഷനിൽ വച്ചാണ് പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ചിറ്റൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read also : മലയോര മേഖലയിൽ മഴക്കെടുതി രൂക്ഷം; പുഴകൾ കരകവിഞ്ഞു







































