തിരുവനന്തപുരം: കടയടച്ചുള്ള സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. കട ഉടമകളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. തിങ്കളാഴ്‌ച മുതൽ റേഷൻ വ്യാപാരികളുടെ കടയടച്ചുള്ള സമരം തുടരും.
സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്‌കരണ പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു. റേഷൻ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്‌ഥിതിയല്ല നിലവിലെന്നുമാണ് ധനമന്ത്രി സമരക്കാരെ അറിയിച്ചത്.
റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്‌റ്റോക്കെത്തിയിരുന്നില്ല. ഇതിന് പിന്നാലെ കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ സംസ്‌ഥാനത്തെ റേഷൻ വിതരണം താളംതെറ്റും.
Most Read| ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ