സ്വർണമുട്ടയിടുന്ന താറാവ്, കഥകളിൽ മാത്രമേ നമ്മൾ ഇങ്ങനെ കേട്ടിട്ടുള്ളൂ അല്ലേ. യഥാർഥത്തിൽ താറാവിന്റെ വയറ്റിൽ നിന്ന് സ്വർണം കിട്ടിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ, വിശ്വസിച്ചോ! ചൈനയിൽ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള ലൂങ്‌വി കൗണ്ടിയിലാണ് സംഭവം. താറാവിനെ കശാപ്പ് ചെയ്യുന്നതിനിടെയാണ് വയറ്റിൽ നിന്ന് സ്വർണത്തിന്റെ തരികൾ ലഭിച്ചത്. ഉരുക്കിയെടുത്തപ്പോൾ ഏകദേശം പത്ത് ഗ്രാമിലധികം തൂക്കമുള്ള സ്വർണമാണ് ലഭിച്ചത്. 12000 യുവാൻ ആണ് ചൈനയിൽ ഇതിന് വില. അതായത് 1,65,821 ലക്ഷം രൂപ.
ഗ്രാമത്തിന്റെ വിശ്വാസമാണ് ഇതിലും കൗതുകകരം. ഗ്രാമത്തിലെ താറാവുകളെ വീട്ടിൽ അടച്ചിട്ടല്ല വളർത്തുന്നത്. പണ്ട് നാട്ടിൽ സ്വർണമുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന നദിക്കരയിലെ ചെളി ഭക്ഷിക്കുന്നതാവാം ഇത്തരത്തിൽ സ്വർണം കിട്ടിയതിന് പിന്നിലെന്ന് കരുതപ്പെടുന്നു.
ഇത് ആദ്യമായല്ല ആ നാട്ടിൽ ഇത്തരം സംഭവം നടക്കുന്നത്. പല തവണ താറാവുകളുടെ വയറ്റിൽ നിന്ന് ഇത്തരത്തിൽ സ്വർണതരികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഇത്രയും വലിയ അളവിൽ സ്വർണം ലഭിക്കുന്നത്. വരും നാളുകളുടെ ശുഭസൂചനയാണ് ഇതെന്നാണ് വീട്ടുകാർ വിശ്വസിക്കുന്നത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































