ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തെ അറസ്‌റ്റിലായ ഡോ. മുസമ്മിൽ ഷക്കീലാണ് ഇക്കാര്യം എൻഐഎയോട് വെളിപ്പെടുത്തിയത്.
രണ്ടുവർഷം മുൻപുതന്നെ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ ആസൂത്രണം നടത്തിയിരുന്നതായി ഇയാൾ അന്വേഷണ ഉദ്യോഗസ്‌ഥരോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ചെങ്കോട്ടയ്‌ക്ക് സമീപം കാർ ബോംബ് സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ കൂട്ടാളിയാണ് മുസമ്മിൽ ഷക്കീൽ.
ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനത്തിന് മണിക്കൂറുകൾ മുമ്പാണ് മുസമ്മിൽ ഉൾപ്പടെയുള്ള മൂന്ന് ഡോക്‌ടർമാരെ സ്‌ഫോടക വസ്‌തുക്കളും ആയുധങ്ങളുമായി ജമ്മു കശ്‌മീർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ടുവർഷമായി സ്‌ഫോടക വസ്‌തുക്കളും ബോംബ് നിർമാണത്തിനുള്ള വസ്‌തുക്കളും റിമോട്ട് കൺട്രോൾ സംവിധാനങ്ങളും ശേഖരിച്ചിരുന്നതായി മുസമ്മിൽ വെളിപ്പെടുത്തി.
ബോംബ് നിർമാണത്തിനായുള്ള യൂറിയയും അമോണിയം നൈട്രേറ്റും അടക്കമുള്ളവ വാങ്ങുന്നത് മുസമ്മലിന്റെ ചുമതലയായിരുന്നു. മൂന്നുലക്ഷം രൂപയ്‌ക്കാണ് ഹരിയാനയിൽ നിന്ന് ഇവ വാങ്ങിയത്. സ്‍ഫോടനത്തിനായി ഫണ്ട് കണ്ടെത്തിയത് ഡോക്‌ടർ സ്വന്തം നിലയ്‌ക്കാണ്. 26 ലക്ഷത്തോളം രൂപ ഇങ്ങനെ പിരിച്ചെടുത്തു.
Most Read| പാക്ക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം നീട്ടി ഇന്ത്യ






































