റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം; കർത്തവ്യപഥിൽ പരേഡിന് തുടക്കമായി

ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കുകയാണ്. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചു.

By Senior Reporter, Malabar News
Republic-day
Ajwa Travels

ന്യൂഡെൽഹി: 76ആംമത് റിപ്പബ്ളിക് ദിനാഘോഷ നിറവിൽ രാജ്യം. രാവിലെ 10.30ന് രാഷ്‍ട്രപതി കർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കുകയാണ്. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചു.

റിപ്പബ്ളിക് ദിന പരേഡിൽ ഇന്തൊനീഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. കര- വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്‌ഥാനങ്ങളെയടക്കം 31 നിശ്‌ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. ഇത്തവണത്തെ പരേഡിന് ഇന്തൊനീഷ്യൻ കരസേനയും അണിനിരക്കുമെന്നതാണ് ശ്രദ്ധേയം.

സുവർണ ഭാരതം, പൈതൃകവും വികസനവും എന്നതാണ് ഈ വർഷത്തെ നിശ്‌ചല ദൃശ്യങ്ങളുടെ പ്രമേയം. 15 സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ഇത്തവണ പരേഡിൽ പങ്കെടുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്‌ഥാനം കനത്ത സുരക്ഷയിലാണ്. പാർലമെന്റ് ഉൾപ്പടെ ഡെൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE