തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്‌കർ ജേതാവും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്‌സൻ. പ്രേംകുമാർ ഉൾപ്പെട്ട ഭരണസമിതിയെ മാറ്റിയാണ് പുനഃസംഘടന.
ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് മാറ്റം. സി. അജോയി ആണ് സെക്രട്ടറി. ജനറൽ കൗൺസിലിൽ സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിതാര കൃഷ്‌ണകുമാർ, മിൻഹാജ് മേഡർ, എസ്. സോഹൻലാൽ, ജിഎസ് വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ.അരുൺ, പൂജപ്പുര രാധാകൃഷ്‌ണൻ, യു. ഗണേഷ് എന്നിവരും അംഗങ്ങളാണ്. മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി.
വൈസ് ചെയർമാനായിരുന്ന നടൻ പ്രേംകുമാറാണ് സംവിധായകൻ രജ്‌ഞിത് സ്‌ഥാനം ഒഴിഞ്ഞ ശേഷം ചെയർമാന്റെ ചുമതല വഹിച്ചത്. ഷാജി എൻ കരുണിന്റെ മരണത്തെ തുടർന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി സംവിധായകൻ കെ. മധുവിനെ നിയമിച്ചിരുന്നു.
Most Read| തിരഞ്ഞെടുപ്പ് ഏകോപന ചുമതല; കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി






































