തിരൂര്‍ : തിരൂരിനും ചമ്രവട്ടത്തിനും ഇടയിലുള്ള പാതയില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കുതിച്ചു പായുന്ന ചരക്ക് ലോറികളാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ ചമ്രവട്ടം പാതയില്‍ ഉണ്ടായത് 8 അപകടങ്ങളാണ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്ക് ലോറി തട്ടി മരിക്കാന്‍ ഇടയായതും കഴിഞ്ഞ ദിവസം തന്നെയാണ്. കാല്‍നട യാത്രക്കാര്‍ക്കും, ഇരുചക്ര വാഹങ്ങള്‍ക്കും എല്ലാം ഇത്തരത്തില്‍ ഇവിടെ അപകടം ഉണ്ടാകുന്നത് ഇപ്പോള്‍ സ്‌ഥിരമായി മാറിയിരിക്കുകയാണ്.
വീതി കുറഞ്ഞ റോഡാണ് ഈ റൂട്ടില്‍ ഉള്ളത്. ഇതുവഴി ചരക്ക് വാഹനങ്ങള്‍ അമിതവേഗത്തില്‍ കടന്നു പോകുന്നതാണ് നിരന്തരം ഉണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണം. ദേശീയ പാതയില്‍ കൂടി പോകേണ്ട വലിയ ചരക്കു വാഹങ്ങള്‍ പോലും മംഗളുരു-എറണാകുളം പാതയില്‍ 40 കിലോമീറ്റര്‍ ലഭിക്കാനായി ഇതുവഴിയാണ് കടന്നു പോകുന്നത്. രാത്രി മാത്രമാണ് വലിയ ചരക്ക് വണ്ടികള്‍ക്ക് ഇതുവഴി പോകാന്‍ അനുവാദമെങ്കിലും അതെല്ലാം കാറ്റില്‍പ്പറത്തി ഏത് സമയത്തും ചരക്ക് വണ്ടികള്‍ ലക്ഷ്യസ്‌ഥാനത്തേക്ക് കുതിക്കുകയാണ്.
ചരക്ക് വാഹങ്ങള്‍ക്ക് ഒപ്പം തന്നെ മല്‍സ്യം കയറ്റി വരുന്ന വാഹനങ്ങളും, രാത്രികാലങ്ങളില്‍ അതിവേഗം പായുന്ന മണല്‍ ലോറികളും ഇവിടെ അപകടങ്ങള്‍ സൃഷ്‌ടിക്കാന്‍ പ്രധാന കാരണങ്ങള്‍ തന്നെയാണ്. ഒപ്പം തന്നെ ചമ്രവട്ടം പാതയുടെ പല ഭാഗങ്ങളിലും വീതി കുറവായത് മൂലവും ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്. തിരക്കേറിയ ജംഗ്ഷനുകളില്‍ പോലും വേഗനിയന്ത്രണ സംവിധാനങ്ങളോ, മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തത് വലിയ അപകടമാണ് ഇവിടെ സൃഷ്‌ടിക്കുന്നത്.
Read also : അന്നശ്രീ ആപ്പ്; കുടുംബശ്രീ വഴി ഭക്ഷണം ഇനി വീട്ടിലെത്തും







































