ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്ന് പിടികൂടിയത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയനടത്തിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
കൊലപാതക സംഘത്തിന് റെന്റ് എ കാര്‍ വാഹനം സംഘടിപ്പിച്ച് നല്‍കിയത് പ്രസാദും ശബരിമലക്ക് പോകാനെന്ന് പറഞ്ഞ് വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നുമാണ് പ്രാഥമിക വിവരം. ശനിയാഴ്‌ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനിനെ വാഹനമിടിച്ചു വീഴ്‌ത്തി വെട്ടികൊലപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read also: സ്‍ത്രീകളുടെ വിവാഹപ്രായം; കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് പി ചിദംബരം







































