ന്യൂഡെൽഹി: യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തിയതോടെ രൂപയുടെ മൂല്യത്തിലും കുത്തനെ ഇടിവ്. ഡോളറിനെതിരെ 75.27 നിലവാരത്തിലാണ് രൂപ താഴ്ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ളോസിങ്. ഒരൊറ്റ ദിവസംകൊണ്ട് 68 പൈസയിലേറെയാണ് രൂപയിൽ ഉണ്ടായ ഇടിവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
വിദേശ നിക്ഷേപകരുടെ പിൻമാറ്റം, ഓഹരി വിപണിയിലെ തകര്‍ച്ച, അസംസ്കൃത എണ്ണവിലയിലെ വര്‍ധന തുടങ്ങിയവയാണ് കറന്‍സിയെ ബാധിച്ചത്. രാജ്യത്തെ മൂലധന വിപണിയില്‍ നിന്ന് ബുധനാഴ്ച 3,417.16 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. വ്യാഴാഴ്ച സെന്‍സെക്സും നിഫ്റ്റിയും മൂന്നു ശതമാനത്തിലേറെയാണ് തകര്‍ച്ചനേരിട്ടത്.
Read Also: ചെറുത്തുനിൽപ് തുടർന്ന് യുക്രെയ്ൻ; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു







































