തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഇളവ് വേണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡ്. ശബരിമല തീര്‍ഥാടകര്‍ക്കായി പരമ്പരാഗത കരിമല കാനന പാത തുറക്കുന്നതിനായി വീണ്ടും സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍ അറിയിച്ചു. സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയ തീര്‍ഥാടകർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ കൂടുതൽ ഇളവ് വേണമെന്നും ആവശ്യമുണ്ട്.
കൂടാതെ രണ്ട് കോവിഡ് വാക്സിന് എടുത്തവര്‍ക്കും ആർടിപിസിആർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ബുക്ക് ചെയ്യാതെ തന്നെ ദര്‍ശനത്തിന് അനുമതി നല്‍കണമെന്നും ദേവസ്വം സർക്കാരിനോട് ആവശ്യപ്പെടും.
അതേസമയം ശബരിമല സന്നിധാനത്തെ വരുമാനം 50 കോടി കവിഞ്ഞു. അരവണ വിറ്റ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവര്‍ ഇന്നലെ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയിരുന്നു. ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞ് ഹരിവരാസനത്തിന് ശേഷമാണ് മൂവരും മലയിറങ്ങിയത്.
Most Read: ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം; ഹൈക്കോടതി








































