ഇസ്‌താംബുൾ സമ്മേളനത്തിൽ സഫാന ചെറിയകത്ത് പങ്കെടുക്കും; PCWF യാത്രാടിക്കറ്റ് നൽകി

തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്‌താംബുളിൽ നടക്കുന്ന ഇന്റർനാഷണൽ മോഡൽ ഐക്യരാഷ്‌ട്രസഭ (ഐഎംയുഎൻ/IMUN) സമ്മേളനത്തിൽ പൊന്നാനി, ചുവന്ന റോഡ്‌ സ്വദേശിയും എംഇഎസ് വിദ്യാർഥിയുമായ സഫാന ചെറിയകത്ത് പങ്കെടുക്കും.

By Senior Reporter, Malabar News
Safana Cheriyakath receiving flight ticket from PCWF officials to attend an IMUN conference in Istanbul
പിസിഡബ്‌ള്യുഎഫ് ഭാരവാഹികൾ സഫാനക്ക് യാത്ര ടിക്കറ്റ് കൈമാറുന്നു (Image source: PCWF | Edited and reworked by Team MN)
Ajwa Travels

പൊന്നാനി: തുർക്കിയിലെ ഇസ്‌താംബുളിൽ ഫെബ്രുവരി 5 മുതൽ 8 വരെ നടക്കുന്ന ഇന്റർനാഷണൽ മോഡൽ ഐക്യരാഷ്‌ട്രസഭ (ഐഎംയുഎൻ) സമ്മേളനത്തിൽ ‘കാലാവസ്‌ഥ വ്യതിയാനം’ എന്ന വിഷയത്തിൽ പ്രബന്ധം ഉൾപ്പടെയുള്ളവ അവതരിപ്പിക്കാനാണ് സഫാന ചെറിയകത്ത് പങ്കെടുക്കുന്നത്.

ഇന്ത്യയിലെ ഉത്തർപ്രദേശിൽ ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ മോഡൽ യൂണൈറ്റഡ് നേഷൻസ് (ഐഎംയുഎൻ) ഒരു വിഘടിത സ്വകാര്യ അന്താരാഷ്‌ട്ര അക്കാദമിക് സംഘടനയായാണ് പ്രവർത്തിക്കുന്നത്. ഇസ്‌താംബുൾ ആസ്‌ഥാനമായ ഐഎംയുഎൻ, യുഎസ് കമ്പനി ‘നിയോടെറികൻ എൽഎൽസി (Neoterican LLC)’ എന്ന കമ്പനി നേതൃത്വം നൽകുന്നതാണ്.

യഥാർഥ ഐക്യരാഷ്‌ട്ര സഭയുടെ പ്രവർത്തനങ്ങൾ അനുകരിച്ച് നടത്തുന്ന ഈ സ്വകാര്യ അന്താരാഷ്‌ട്ര വിദ്യാഭ്യാസ സമ്മേളനം ആഗോള രാഷ്‌ട്രീയം, മനുഷ്യാവകാശം, കാലാവസ്‌ഥ വ്യതിയാനം, സുരക്ഷ, സമാധാനം തുടങ്ങിയ വിഷയങ്ങളിലാണ് ശ്രദ്ധ നൽകുന്നത്. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കേഷനും ആഗോള എക്‌സ്‌പോഷറും ഐഎംയുഎൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ലീഡർഷിപ്പ്, ഡിബേറ്റ്, ഡിപ്ളോമസി എന്നീ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരമായാണ് വിദ്യാർഥികൾ ഇതിനെ പരിഗണിക്കുന്നത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് സാധാരണ ഇതിൽ പങ്കെടുക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്ന് (3 ഫെബ്രുവരി 2026) യാത്ര തിരിക്കുന്ന സഫാന, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) വനിതാ യൂത്ത്‌വിങ് ജോയിൻ സെക്രട്ടറി കൂടിയാണ്. യാത്രാ ടിക്കറ്റ് സമ്മാനമായി നൽകിയാണ് PCWF സഫാനക്ക് യാത്രാമംഗളങ്ങൾ ആശംസിച്ചത്.

പൊന്നാനി എംഇഎസിലെ ജിയോളജി യുജി വിദ്യാർഥിയായ സഫാന, സുലൈഖ-മൊയ്‌തുണ്ണി ദമ്പതികളുടെ മകളാണ്. ഷുഹൈബ് ആണ് സഹോദരൻ.

യാത്രയയപ്പ് യോഗത്തിൽ PCWF ഭാരവാഹികളായ ഡോ. അബ്‌ദുറഹ്‌മാൻ കുട്ടി, അഷ്റഫ് മച്ചിങ്ങൽ, ടി മുനീറ, എംഎം സുബൈദ, മുജീബ് കിസ്‌മത്ത്, സിവി അബ്‌ദുറഷീദ്, റംല കെപി, സബീന ബാബു, റജുല കെ, റോഷിനി പാലക്കൽ, സുലൈഖ സി. തുടങ്ങിയവർ സംബന്ധിച്ചു.

Most Read| ‘നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാം’; വാട്‌സ് ആപ്പിനോട് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE