തെന്നിന്ത്യൻ താരം സാമന്തയെ കേന്ദ്ര കഥാപാത്രമാക്കി ഹരി- ഹരീഷ് എന്നിവർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘യശോദ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ചിത്രത്തിന്റെ ഒരു വീഡിയോയും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ശ്രീദേവി മൂവീസിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ‘യശോദ’യിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ 80% ഷൂട്ടിംഗ് പൂർത്തിയായതായാണ് വിവരം.
വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി എന്നിവരുടെ വരികൾക്ക് മണിശർമ്മ ഈണം പകരുന്നു. ക്യാമറ: എം.സുകുമാർ, സംഭാഷണങ്ങൾ: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, കല: അശോക്, ഫൈറ്റ്സ്: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമാതാവ്: ചിന്താ ഗോപാലകൃഷ്ണ റെഡി. ജൂൺ ആദ്യ ആഴ്ചവരെ ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Most Read: പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ







































