പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലുക്ക്‌ഔട്ട് നോട്ടീസിലെ നാലുപേരിൽ ഒരാളായ ഷംസീറാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയാണ് ഷംസീർ. പ്രതികളെ രക്ഷപെടാൻ സഹായിച്ചത് ഷംസീറാണ്.
ഷംസീറിന് പുറമെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെൻമാറ സ്വദേശി അബ്‌ദുൾ സലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ, കൊല്ലങ്കോട് സ്വദേശി ഷാജഹാൻ എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ.
കൊഴിഞ്ഞാമ്പാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്‌റാഹിം എന്നിവർക്കായാണ് പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കിയത്. ഇവരെല്ലാം എസ്‌ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കഴിഞ്ഞ നവംബർ 15ന് ആണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശികനേതാവ് സഞ്‌ജിത്ത് പട്ടാപകൽ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടേറ്റ് മരിച്ചത്.
Most Read: മന്ത്രി വിഎൻ വാസവന്റെ കാർ അപകടത്തിൽപെട്ടു