പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസിടിച്ച് ചികിൽസയിലായിരുന്ന ആറുവയസുകാരൻ മരിച്ചു. വാടാനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്‌ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്.
ചൊവ്വാഴ്‌ച വൈകീട്ട് സ്‌കൂൾ വിട്ട് വന്നപ്പോഴാണ് അപകടം. വീടിന് മുന്നിൽ സ്‌കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടിയെ മറ്റൊരു സ്‌കൂളിന്റെ ബസ് ഇടിക്കുകയായിരുന്നു. അമ്മ നോക്കിനിൽക്കെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ആദ്യം പട്ടാമ്പിയിലെ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| വിസ്‌മയ കേസ്; കിരൺ കുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി