ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഒക്‌ടോബർ 5 വരെ തുറക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
രക്ഷിതാക്കളുടെ താല്‍പര്യം അനുസരിച്ചു സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്നാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. 9 മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പഠനം സ്‌കൂളില്‍ വച്ച് നടത്താം എന്ന കേന്ദ്ര ഉത്തരവിന് ശേഷമാണ് രക്ഷിതാക്കളുടെ നിര്‍ദേശം ആരാഞ്ഞത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ സ്‌കൂളുകളും സര്‍വകലാശാലകളും അടഞ്ഞു കിടക്കുകയാണ്.