തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്‌ച പുലര്‍ച്ചയാണ് സംഭവം. കത്രിക, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും സെല്ലിൽ നിന്ന് കണ്ടെടുത്തു. സി ബ്ളോക്കിലെ സെല്ലില്‍ കൊടി സുനി ഒറ്റക്കാണ് കഴിയുന്നത്.
ഫോണ്‍ എവിടെനിന്ന് ലഭിച്ചു എന്നത് സംബന്ധിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടി സുനിയും ടിപി കേസിലെ മറ്റു പ്രതികളും ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതായി നേരത്തേയും കണ്ടെത്തിയിരുന്നു. കോവിഡ് സാഹചര്യത്തിൽ തടവുകാരെ പുറത്തേക്ക് കൊണ്ടുപോകാറില്ല, അതിനാൽ ഇക്കാര്യത്തിൽ ജയില്‍ അധികൃതര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടന്നേക്കും.
Read also: എടിഎം കവർച്ച; പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു