തിരുവനന്തപുരം: മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ചട്ടം പഠിപ്പിച്ച് സ്‌പീക്കർ എഎൻ ഷംസീർ. സ്‌പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷ അംഗങ്ങൾക്ക് ചോദ്യം ചോദിക്കാൻ വഴങ്ങുകയും ഉത്തരം നൽകുകയും ചെയ്‌തതിലാണ് മന്ത്രിക്കെതിരെ വിമർശനം.
സംസ്‌ഥാനത്ത് ലഹരി വ്യാപനം വർധിക്കുന്നതും അക്രമസംഭവങ്ങൾ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്റെ ചർച്ചയ്‌ക്കിടെ ആയിരുന്നു സ്‌പീക്കറുടെ ഇടപെടൽ. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ചോദ്യം ചോദിച്ചതും എംബി രാജേഷ് മറുപടി നൽകിയതും സ്‌പീക്കർക്ക് ഇഷ്‍ടമായില്ല.
പരസ്‌പരമുള്ള ഷട്ടിൽ കളിയല്ല നിയമസഭയിലെ ചർച്ചയെന്ന് സ്‌പീക്കർ പറഞ്ഞു. ചർച്ചയ്‌ക്കിടെ സ്‌പീക്കറുടെ അനുവാദമില്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്‌താൽ ഇനി മന്ത്രിക്ക് ഉൾപ്പടെ മൈക്ക് നൽകില്ലെന്ന് സ്‌പീക്കർ മുന്നറിയിപ്പ് നൽകി. ഇതോടെ, വിഷയത്തിൽ എംബി രാജേഷ് ക്ഷമ പറഞ്ഞു. എന്നാൽ, ക്ഷമയുടെ കാര്യമല്ല ഇനിമുതൽ അനുസരിക്കണമെന്നായിരുന്നു സ്‌പീക്കറുടെ മറുപടി.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ