സവർക്കർ പുരസ്‌കാരം ശശി തരൂരിന്; സ്വീകരിക്കില്ലെന്ന് എംപി

ദേശീയവും ആഗോളവുമായ തലങ്ങളിൽ തരൂരിന്റെ വിശാലമായ സ്വാധീനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കാൻ കാരണമെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ, തരൂരിന് സവർക്കർ അവാർഡ് നൽകുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

By Senior Reporter, Malabar News
Shashi Tharoor
Ajwa Travels

ന്യൂഡെൽഹി: ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേരിലുള്ള പുരസ്‌കാരത്തിന് കോൺഗ്രസ് എംപി ശശി തരൂരിനെ തിരഞ്ഞെടുത്തു. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവർക്കർ ഇന്റർനാഷണൽ ഇംപാക്‌ട് അവാർഡ് നൽകുന്നത്.

എന്നാൽ, അവാർഡ് സ്വീകരിക്കില്ലെന്ന് ശശി തരൂർ വ്യക്‌തമാക്കി. തനിക്ക് ഒന്നും അറിയില്ലെന്നും ഇന്നലെയാണ് ഞാൻ ഇതിനെക്കുറിച്ച് കേട്ടതെന്നും തരൂർ പറഞ്ഞു. അവാർഡ് സ്വീകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. തരൂർ ഉൾപ്പടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആറുപേരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഡെൽഹിയിൽ ഇന്ന് വൈകീട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങാണ് അവാർഡ് കൈമാറുമെന്ന് അറിയിച്ചിരുന്നത്. ദേശീയവും ആഗോളവുമായ തലങ്ങളിൽ തരൂരിന്റെ വിശാലമായ സ്വാധീനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കാൻ കാരണമെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ, തരൂരിന് സവർക്കർ അവാർഡ് നൽകുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.

സവർക്കറുടെ പേരിലുള്ള ഒരു അവാർഡും ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചു. സമീപകാലത്തായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലിച്ച് പ്രസ്‌താവന നടത്തി തരൂർ കോൺഗ്രസിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ഇതിനിടെയാണ് സവർക്കറുടെ പേരിലുള്ള പുരസ്‌കാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.

Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE