കാസർഗോഡ്: കാഞ്ഞങ്ങാട് ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 15ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാനെത്തിയ കുട്ടികൾ സമീപത്തെ ബോംബൈ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത്.
തുടർന്ന് ഇന്നലെ വൈകീട്ട് അസ്വസ്‌ഥത തോന്നിയതോടെ ഇവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്‌സ (13), നഫീസത്ത് സുൽഫ (13) എന്നിവരെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തു.
മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിൽസ നൽകി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. ഷവർമക്ക് ദിവസങ്ങളുടെ പഴക്കമുള്ളതായി പരാതി ഉയർന്നിട്ടുണ്ട്.
Most Read| പാലിയേക്കര ടോൾ പിരിവ് തടഞ്ഞത് നീട്ടി; കലക്‌ടർ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി