ധാക്ക: ബംഗ്ളദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കോടതിയലക്ഷ്യ കേസിൽ ആറുമാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണൽ. ജസ്‌റ്റിസ് ഗൊലാം മൊർതുസ മസുംദാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അവാമി ലീഗ് നേതാവായ ഷെയ്ഖ് ഹസീന 11 മാസം മുൻപ് പദവി ഒഴിഞ്ഞിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഒരു കേസിൽ ശിക്ഷിക്കപ്പെടുന്നത്. 2024ലാണ് ഭരണവിരുദ്ധ വികാരത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിൽ ഹസീന ബംഗ്ളാദേശിൽ നിന്നും പലായനം ചെയ്‌തത്. ഇന്ത്യയിലാണ് ഹസീന അഭയം പ്രാപിച്ചത്.
സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർക്ക് എതിരായ പോലീസ് നടപടികൾ ഉൾപ്പടെയുള്ള നിരവധി വകുപ്പുകളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ 200ലേറെ കേസുകളാണ് ഹസീനക്കെതിരെ ബംഗ്‌ളാദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!