‘ഗോഡ്‍സ് ഓൺ ഐലന്റ്’ ചിത്രീകരണം പൂർത്തിയായി

പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ ആരംഭിച്ച ചിത്രീകരണം പെരുമ്പളത്തിലെ മുഴുവൻ വാർഡുകളെയും ക്യാമറയിൽ പകർത്തിയാണ് അവസാനിപ്പിച്ചത്.

By Senior Reporter, Malabar News
Shooting of God's on Island completed
Image Designed By Team MN
Ajwa Travels

ആലപ്പുഴ: കഴിഞ്ഞ മൂന്ന് ദശാബ്‌ദത്തോളമായി സിനിമ പിആർഒ രംഗത്ത് പ്രവർത്തിക്കുന്ന പിആര്‍ സുമേരന്‍ സംവിധാനം ചെയ്യുന്ന ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയായി.

ആലപ്പുഴ ജില്ലയിലെ വേമ്പനാട്ട് കായലിൽ സ്‌ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപ് ഗ്രാമമായ പെരുമ്പളത്തിന്റെ അതിജീവനത്തെ അടയാളപ്പെടുത്താനായി നിർമിക്കുന്നതാണ് ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററി.

ഭൂപ്രകൃതിയുടെ കിടപ്പുകൊണ്ട് എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ മൂന്നു ജില്ലകളുടെ പ്രാദേശിക ഹൃദയങ്ങളിലും സ്‌ഥാനമുള്ള ഈ ദ്വീപ് ഗ്രാമത്തിലേക്ക് നിർമിച്ച ആദ്യപാലം ഈ മാർച്ച് 7നാണ് മുഖ്യമന്ത്രി ഉൽഘാടനം നിർവഹിച്ചത്. കിഫ്ബി സഹായത്തോടെ 100 കോടി രൂപ ചിലവഴിച്ച്‌ നിർമിച്ച ഈ പാലം, നാല് വശവും കായലിനാല്‍ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പായിരുന്നു.

2026 വരെ കായൽ സൗന്ദര്യവും, ഗ്രാമീണ ഭംഗിയും, തെങ്ങിൻ തോപ്പുകളും കൊണ്ട് സമ്പന്നമായ കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്തുകളിൽ ഒന്നായിരുന്ന ഇവിടേക്ക് പാലം ഉണ്ടായിരുന്നില്ല. പാലമില്ലാത്ത കാലത്തെ അതിജീവനവും പാലം വന്നതിന് ശേഷമുള്ള വിശേഷങ്ങളും ഉൾപ്പെടുത്തി ഒരുക്കുന്ന ‘ഗോഡ്‍സ് ഓൺ ഐലന്റ്’ ഡോക്യുമെന്ററി ഒരു ചരിത്ര രേഖപ്പെടുത്തലായാണ് ഒരുക്കുന്നത്.

Shooting of God's on Island completed
‘ഗോഡ്‍സ് ഓൺ ഐലന്റ്’ ചിത്രീകരണത്തിൽ നിന്ന്

പെരുമ്പളത്തും, സമീപ പ്രദേശത്തുമായി പൂർത്തിയായ ഡോക്യുമെന്ററി, വേമ്പനാട്ട് കായലിൽ ആലപ്പുഴ, എറണാകുളം ജില്ലകൾക്കും കോട്ടയം ജില്ലയുടെ ചിലഭാഗങ്ങളെയും തൊട്ടുരുമ്മി കിടക്കുന്ന ഗ്രാമീണ നാടിന്റെ സംസ്‌കാരം, ഭൂപ്രകൃതി, പരിസ്‌ഥിതി, ജനതയുടെ അതിജീവനം ഉൾപ്പടെയുള്ള ചരിത്രയാത്രയായാണ് ഒരുക്കുന്നതെന്ന് രചനയും സംവിധാനവും നിർവഹിച്ച പിആർ സുമേരൻ പറഞ്ഞു.

ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് എന്നിവർ സംയുക്‌തമായി നിര്‍മിക്കുന്ന ഡോക്യുമെന്ററിക്ക് ക്യാമറ കൈകാര്യം ചെയ്‌തത്‌ നിത്യാനന്ദ ജഗൻ ആണ്. ക്രിയേറ്റീവ് ഹെഡ് – എംടി അപ്പൻ.

Most Read| ആലപ്പുഴയുടെ സ്വപ്‌ന പദ്ധതി; പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE