സിജു വിൽസൺ നായകൻ; ‘വരയൻ’ മെയ് 28ന്

By Trainee Reporter, Malabar News
Ajwa Travels

സിജു വിൽസൺ നായകനായെത്തുന്ന ‘വരയൻ’ മെയ് 28ന് തിയേറ്ററുകളിലെത്തും. ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന വൈദികന്റെ വേഷമാണ് സിജു കൈകാര്യം ചെയ്യുന്നത്.

കൂടുതൽ ഡെക്കറേഷൻ ഒന്നുമില്ല, എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന ചിത്രമായിരിക്കും ‘വരയൻ’ എന്നാണ് വിശ്വാസം, റിലീസ് തീയതി പുറത്തുവിട്ട് സിജു വിൽസൺ പറഞ്ഞു.

Varayan
വരയൻ
I am so happy and excited to announce the theatrical release date of Varayan ?. You can watch Fr. Eby…

Posted by Siju Wilson on Saturday, March 13, 2021

വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘പത്തൊമ്പതാം നൂറ്റാണ്ടാ’ണ് സിജു നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപത്രമായിട്ടാണ് സിജു വിൽസൺ എത്തുക. ഈ വേഷത്തിനായി കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും സിജു പരിശീലിച്ചിരുന്നു. സിജുവിന്റെ കരിയറിലെ വലിയൊരു നാഴികകല്ലായിരിക്കും ഈ കഥാപാത്രമെന്നാണ് വേലായുധ പണിക്കാരെ കുറിച്ച് സംവിധായകൻ വിനയൻ പറഞ്ഞത്.

Read also: ബോക്‌സിങ് താരമായി ഫർഹാൻ; ‘തൂഫാൻ’ ടീസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE