ബോക്‌സിങ് താരമായി ഫർഹാൻ; ‘തൂഫാൻ’ ടീസർ

By Team Member, Malabar News
toofaan
Ajwa Travels

ഫർഹാൻ അക്‌തർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തൂഫാൻ’. സ്‌പോർട്സ് കാറ്റഗറിയിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിരവധി ഫോട്ടോകൾ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ഫർഹാൻ തന്നെയാണ് ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

ബോക്‌സിങ് താരമായാണ് ഫർഹാൻ തൂഫാനിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ബോക്‌സിങ് താരമാകാനുള്ള നായകന്റെ പ്രയത്‌നങ്ങളും മറ്റുമാണ് ടീസറിൽ വ്യക്‌തമാക്കുന്നത്‌. തുടർന്ന് ബോക്‌സിങ് റിങ്ങിൽ തിളങ്ങുന്ന നായകനെയും ടീസറിൽ അവതരിപ്പിക്കുന്നുണ്ട്.

ഫർഹാൻ അക്‌തർ എന്ന നടന്റെ അഭിനയ മികവ് തന്നെയായിരിക്കും ചിത്രത്തിൽ പ്രധാന ആകർഷണമായി മാറാൻ പോകുന്നതെന്ന് ടീസറിൽ നിന്നും വ്യക്‌തമാണ്‌. ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം മെയ് 21ആം തീയതി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഫർഹാന് പരിക്ക് പറ്റിയത് വാർത്തയായിരുന്നു.

Read also : അജി ജോണിനൊപ്പം ഐഎം വിജയനും; ‘വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം’ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE