അജി ജോണിനൊപ്പം ഐഎം വിജയനും; ‘വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം’ വരുന്നു

By Staff Reporter, Malabar News
movie
Ajwa Travels

പയസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം’ ചിത്രീകരണം ആരംഭിക്കുന്നു. അജി ജോണും ഐഎം വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനര്‍റില്‍ എന്‍ മഹേശ്വരനാണ് നിർമിക്കുന്നത്. മാര്‍ച്ച്‌ 15നാണ് സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും.

വിഷ്വല്‍ മീഡിയ രംഗത്ത് ദീര്‍ഘനാളത്തെ പരിചയമുള്ളയാളാണ് പയസ് രാജ്. അതേസമയം അജി ജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യചിത്രം കൂടിയാണ് ‘വെന്‍ സ്‌റ്റേറ്റിങ് എബൗട്ട് ഹിം’. കാര്‍ത്തിക് എസ് നായര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. രമേഷ് നാരായണന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജിത് ഉണ്ണികൃഷ്‌ണനാണ്.

മറ്റ് അണിയറ പ്രവർത്തകർ: ലൈന്‍ പ്രൊഡ്യൂസര്‍- കെ ആര്‍ ഷിജുലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്‌കെ സുനില്‍, പ്രൊഡക്ഷന്‍ ഡിസെെന്‍- ബനിത്ത് ബത്തേരി, മേക്കപ്പ്- സുധി സുരേന്ദ്രന്‍, കോസ്‌റ്റ്യൂം- ഭക്‌തന്‍ മങ്ങാട്, സ്‌റ്റില്‍സ്- സാബു കോട്ടപ്പുറം, സൗണ്ട്- സോണി ജെയിംസ്, ആക്ഷന്‍ സില്‍വ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- വിവേക് പിള്ള, അഖില്‍ ജിത്ത്, പരസ്യകല- എസ്‌റ്റേറ്റ് 10 സ്‌റ്റുഡിയോ, വാര്‍ത്താ പ്രചരണം- എഎസ് ദിനേശ്.

Read Also: ‘പെട്രോളിനും ഡീസലിനും വില കുറക്കും’; വമ്പൻ വാഗ്‌ദാനങ്ങളുമായി തമിഴ്‍നാട്ടിൽ ഡിഎംകെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE