‘പെട്രോളിനും ഡീസലിനും വില കുറക്കും’; വമ്പൻ വാഗ്‌ദാനങ്ങളുമായി തമിഴ്‍നാട്ടിൽ ഡിഎംകെ

By News Desk, Malabar News
mk stalin_2020 Aug 25
MK Stalin
Ajwa Travels

ചെന്നൈ: തമിഴ്‍നാട്ടിൽ പ്രകടന പത്രിക പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടി ഡിഎംകെ. സംസ്‌ഥാനത്ത്‌ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും കുറക്കുമെന്നാണ് ഡിഎംകെയുടെ ജനകീയ വാഗ്‌ദാനം. ഡിഎംകെയുടെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയായ എംകെ സ്‌റ്റാലിന്റെതാണ് വാക്കുകൾ.

അധികാരത്തിൽ എത്തിയാൽ ഗാർഹിക ഡിലിണ്ടറിന് 100 രൂപ സബ്‌സിഡി നൽകുമെന്നും 30 വയസിൽ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്‌പകൾ എഴുതി തള്ളുമെന്നും സ്‌റ്റാലിന്‍ പറഞ്ഞു. ഡിഎംകെ അധികാരത്തിൽ എത്തിയാൽ തമിഴ്‍നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് റദാക്കി പ്രമേയം പാസാക്കുമെന്നും സ്‌റ്റാലിൻ പറഞ്ഞു.

അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതി കേസുകൾ വിചാരണ ചെയ്യാൻ തമിഴ്‍നാട്ടിൽ പ്രത്യേക കോടതികൾ സ്‌ഥാപിക്കുമെന്നും ജയലളിതയുടെ മരണകാരണം അന്വേഷിക്കുന്ന കമ്മീഷന്റെ നടപടി വേഗത്തിലാക്കുമെന്നും സ്‌റ്റാലിൻ പ്രഖ്യാപിച്ചു.

Malabar News: വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ചു; അമ്മ കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE