വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ചു; അമ്മ കസ്‌റ്റഡിയിൽ

By Staff Reporter, Malabar News
Newborn
Representational Image
Ajwa Travels

പാലക്കാട്: നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാട് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.

കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

അങ്കമാലി പോലീസ് ഇതര സംസ്‌ഥാനക്കാരിയായ അമ്മയെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. പെരുമ്പാവൂരിൽ വെച്ചാണ് ഇവരെ കസ്‌റ്റഡിയിൽ എടുത്തത്. പശ്‌ചിമബംഗാൾ സ്വദേശിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചെന്നും ഇതര സംസ്‌ഥാന തൊഴിലാളികളെ എത്തിക്കുന്ന ബസ്സിലാണ് അമ്മയും സംഘവുമെത്തിയതെന്നും പോലീസ് പറഞ്ഞു. പ്രസവിച്ച് മണിക്കൂറുകൾക്ക് അകമാണ് ഇവർ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്‌തമാക്കി.

Malabar News: വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE