കണ്ണൂർ: സിൽവർലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്‌ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷൻ എംപി രാജേഷിനെയും എം ജയരാജൻ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകരെയും ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാവിലെ തളാപ്പ് ടെംപിൾ വാർഡിൽ ആയിരുന്ന സംഭവം.
പ്രതിഷേധിച്ചവരെ സ്‌ഥലത്ത് നിന്ന് മാറ്റിയശേഷം കെ റെയിൽ അധികൃതർ പ്രവർത്തി തുടർന്നു. അറസ്‌റ്റ് ചെയ്‌തവരെ വൈകിട്ടോടെ പോലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സർവേ തടഞ്ഞതിന് കേസെടുത്ത് ജയിലിലടച്ച സമര നേതാക്കളായ കാപ്പാടൻ ശശിധരൻ, രാജേഷ് എം ജയരാജൻ എന്നിവർക്കും പഴയ ബസ് സ്‌റ്റാൻഡിൽ കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സ്വീകരണം നൽകി.
യോഗം ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ ഉൽഘാടനം ചെയ്‌തു. ജനകീയ സമിതി രക്ഷാധികാരി പിപി കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പിസി വിവേക്, ഡോ.ഡി സുരേന്ദ്രനാഥ്, എസ്‌യുസിഐ (കമ്യൂണിസ്‌റ്റ്) ജില്ലാ സെക്രട്ടറി കെകെ സുരേന്ദ്രൻ, ആർഎംപി(ഐ) ജില്ലാ സെക്രട്ടറി പിപി മോഹനൻ, കസ്‌തൂരി ദേവൻ, മേരി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Also Read: അനുമതി കൂടാതെയുള്ള ട്രക്കിംഗ്; നിരോധനം ഏർപ്പെടുത്തി ഇടുക്കി







































