തൃശൂർ: രണ്ട് ദിവസം മുൻപ് കാണാതായ നാടൻപാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ നിന്നും കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ കെഎസ് സുജിത്ത്(26) ആണ് മരിച്ചത്. വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിൽ നിന്നുമാണ് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉൽസവാഘോഷത്തിൽ പങ്കെടുത്തു മടങ്ങിയ സുജിത്തിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായിരുന്നു. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പാറമടയ്‌ക്ക് സമീപത്തു നിന്നും കണ്ടെത്തുകയും ചെയ്‌തു. അതിന് പിന്നാലെ ബുധനാഴ്‌ച പോലീസും അഗ്‌നിശമന സേനയും, നാട്ടുകാരും ചേർന്ന് പാറമടയിൽ തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചയോടെയാണ് സുജിത്തിന്റെ മൃതദേഹം പാറമടയിൽ നിന്നും കണ്ടെത്തിയത്.
Read also: ‘വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല’; സമരക്കാരോട് കെഎസ്‌ഇബി ചെയർമാൻ

































