പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ’ത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. അജു വർഗീസിന്റെ സോളോ പോസ്റ്റാറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
അജുവിന് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ജിമ്മി എന്ന കഥാപാത്രമായാണ് അജു സിനിമയിൽ എത്തുന്നത്.

‘അജുവിന് സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസിക്കുന്നു. നിന്റെ സോളോ പോസ്റ്റർ ഇറക്കുന്നതിനായി ഈ ഒരു ദിനത്തിനായി കാത്തിരിക്കുകയായിരുന്നു’, വിനീത് ശ്രീനിവാസൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘ഹൃദയം’. മെറിലാന്റ് സിനിമാസിന്റെ 70ആം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. 2022 ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.
സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിലും എഡിറ്റിങ് രഞ്ജൻ എബ്രഹാമും നിർവഹിക്കുന്നു.
Most Read: 18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍ യുകെയില്‍ കണ്ടെത്തി







































