തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ- എഗ്‌മൂർ-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06075) 30ന് രാത്രി 10.15ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഒക്‌ടോബർ ഒന്നിന് ഉച്ചയ്‌ക്ക് 2.05ന് എത്തിച്ചേരും.
മടക്ക ട്രെയിൻ (06076) ഒക്‌ടോബർ 5 ഞായറാഴ്‌ച വൈകീട്ട് 4.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്‌മൂറിലെത്തും.
സ്‌റ്റോപ്പുകൾ: വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്‌പാടി, അറക്കോണം, തിരുവള്ളൂർ, പെരമ്പൂർ.
സെക്കൻഡ് എസ്‌സി- 2, തേഡ് എസി-3, സ്ളീപ്പർ-8, ജനറൽ സെക്കൻഡ്-7 എന്നിങ്ങനെയാണ് കോച്ചുകൾ.
കൊല്ലം, ചെങ്കോട്ട വഴിയുള്ള ചെന്നൈ സെൻട്രൽ-കോട്ടയം എസി സ്‌പെഷ്യൽ (06121) ഒക്‌ടോബർ 1 മുതൽ 22 വരെ ബുധനാഴ്‌ചകളിൽ ഉച്ചയ്‌ക്ക് 3.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്‌ക്ക് 12.05ന് എത്തും. മടക്ക ട്രെയിൻ ഒക്‌ടോബർ 2 മുതൽ 23 വരെ വ്യാഴാഴ്‌ചകളിൽ ഉച്ചയ്‌ക്ക് 2.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈ സെൻട്രലിൽ എത്തും.
സ്‌റ്റോപ്പുകൾ: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെൻമല, ചെങ്കോട്ട, തെങ്കാശി, പാവൂർചത്രം, കീൽക്കടയം, അംബാസമുദ്രം, ചേരൻമഹാദേവി, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, നാമക്കൽ, സേലം, ജോലാർപേട്ട, കാട്‌പാടി, അരക്കോണം. കോട്ടയം-ചെന്നൈ ടിക്കറ്റ് നിരക്ക് 1575 രൂപ.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ