ശ്രീനാഥ്‌ ഭാസിയുടെ ആക്ഷൻ ചിത്രം; ‘പൊങ്കാല’യുടെ ഓഡിയോ ലോഞ്ച് നടന്നു

സാമൂഹികവും രാഷ്‌ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ശക്‌തമായ കഥയാണ് സിനിമ പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന പൊങ്കാല യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്.

By Senior Reporter, Malabar News
Ponkala Movie
Ajwa Travels

ശ്രീനാഥ്‌ ഭാസി നായകനാകുന്ന ആക്ഷൻ ചിത്രം ‘പൊങ്കാല’യുടെ ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു. ഓൾ കേരള കോളേജ് അലൂമിനി ഫോറം യുഎഇ ക്യാമ്പസിൽ ആണ് പ്രോഗ്രാം നടന്നത്. ഹനാൻ ഷാ അടക്കം നിരവധി താരങ്ങൾ പങ്കെടുത്തു. ഹനാൻ ഷാ പാടിയ ‘പള്ളത്തി മീൻ’ എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.

ബികെ ഹരിനാരായണന്റെ വരികൾക്ക് രഞ്‌ജരൻ രാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. പൂർണമായും റൊമാന്റിക് പശ്‌ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിന് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആസ്വാദകരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്.

സാമൂഹികവും രാഷ്‌ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ശക്‌തമായ കഥയാണ് സിനിമ പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന പൊങ്കാല യഥാർഥ സംഭവത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു.

ശ്രീനാഥ് ഭാസിയെ കൂടാതെ ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്‌മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എബി ബിനിൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്.

ഗ്ളോബൽ പിക്‌ചേഴ്‌സ് എന്റർടെയ്‌ൻമെന്റ്, ജൂനിയർ 8 ബാനറുകളിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമിക്കുന്നു. ഡോണാ തോമസ് ആണ് കോ-പ്രൊഡ്യൂസർ. ഛായാഗ്രഹണം- ജാക്‌സൺ, എഡിറ്റർ-അജാസ് പൂക്കാടൻ, മേക്കപ്പ്- അഖിൽ ടി. രാജ്, കോസ്‌റ്റ്യൂം- സൂര്യ ശേഖർ, ആർട്ട്- നിധീഷ് ആചാര്യ.

പ്രൊഡക്ഷൻ കൺട്രോളർ- സെവൻ ആർട്‌സ് മോഹൻ. ഫൈറ്റ്- മാഫിയ ശശി, രാജശേഖരൻ, പ്രഭു ജാക്കി, കൊറിയോഗ്രാഹി- വിജയ റാണി, പിആർഒ- മഞ്‌ജു ഗോപിനാഥ്‌, സ്‌റ്റിൽസ്- ജിജേഷ് വാടി, മാർക്കറ്റിങ്- ബ്രിങ്ഫോർത്ത്, ഡിസൈൻസ്- അർജുൻ ജിബി. ഗ്രെയ്‌സ് ഫിലിം കമ്പനിയാണ് ചിത്രം കേരളത്തിൽ പ്രദർശത്തിന് എത്തിക്കുന്നത്.

Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE