കണ്ണൂർ: മമ്പറം ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫീസ് ജീവനക്കാരനായ പ്രമോദ് എന്നിവർക്കാണ് ഇന്ന് രാവിലെ തെരുവുനായയുടെ കടിയേറ്റത്.
വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന് തെരുവുനായയുടെ കടിയേറ്റു. ഉച്ചയ്‌ക്ക് മൽസ്യ മാർക്കറ്റിന് സമീപം നിൽക്കുകയായിരുന്ന സഹലിനാണ് നായയുടെ കടിയേറ്റത്. ഇയാളെ തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലുവയസുകാരനും നായയുടെ കടിയേറ്റിരുന്നു. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കായലോടുള്ള വീട്ടിൽ വെച്ച് എഫ്രിനെയാണ് തെരുവുനായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും കുടുംബാംഗങ്ങളും കുട്ടിയെ രക്ഷപ്പെടുത്തി, നായയെ തല്ലിക്കൊന്നു. ചുമലിന് പരിക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി