വയനാട്: ജില്ലയിലെ ചെന്നലോട് പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ഇവ കൂട്ടം ചേർന്ന് ആക്രമിക്കുന്നതും നിലവിൽ പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂട്ടത്തോടെ എത്തിയ തെരുവ് നായകൾ പായിക്കാട്ട് കുര്യന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെ കടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.
നിലവിൽ ഹോട്ടലുകൾ ഉൾപ്പടെ അടഞ്ഞു കിടക്കുന്നതിനാൽ ഇവക്ക് ഭക്ഷണം ലഭിക്കാത്തതോടെ ആളുകളെയും, വളർത്തു മൃഗങ്ങളെയും ആക്രമിക്കുന്നത് പതിവാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. കൂടാതെ റോഡുകളിൽ തമ്പടിക്കുന്ന നായക്കൂട്ടം ഇരുചക്ര വാഹന യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ ഇതിന് പരിഹാരം കാണണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ അധികൃതരെ സമീപിച്ചരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Read also: കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; അട്ടിമറി നടന്നുവെന്ന് ഷാപ്പ് ഉടമകളും, തൊഴിലാളികളും






































