ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. വഴിയാത്രക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ് ഇവിടെ തെരുവുനായക്കൂട്ടം. അങ്ങാടിയിലും മറ്റും പരക്കം പാഞ്ഞു നടക്കുന്ന നായകള്‍ ആളുകളെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും പലപ്പോഴും നഗരത്തില്‍ നടക്കുന്നുണ്ട്.
തെരുവില്‍ അലഞ്ഞു നടക്കുന്ന ഈ നായക്കൂട്ടം പലപ്പോഴും കടകള്‍ക്കുള്ളിലും, വ്യാപാര സമുച്ചയങ്ങള്‍ക്ക് ഉള്ളിലും കയറി വ്യാപാരികള്‍ക്ക് തലവേദന സൃഷ്‌ടിക്കുന്നുണ്ട്. കൂടാതെ കാല്‍നട യാത്രക്കാര്‍ക്ക് പുറകെ കൂടി അവരെയും ഉപദ്രവിക്കാനുള്ള സാധ്യതയും നഗരത്തില്‍ ഇപ്പോള്‍ കൂടി വരികയാണ്.
നഗരത്തിലെ ബസ് സ്‌റ്റാന്‍ഡ് പരിസരം, കടലുണ്ടി റോഡ്, മുനിസിപ്പല്‍ ഓഫീസ് പരിസരം, വെസ്‌റ്റ് നല്ലൂര്‍ റോഡ് എന്നിവിടങ്ങളിലാണ് നായകള്‍ കൂട്ടം കൂടി അലഞ്ഞു തിരിയുന്നത്. കഴിഞ്ഞ ദിവസം പ്രീതി സെന്ററിന് സമീപം കാല്‍നട യാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ച നായകള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഭീഷണിയാകുകയാണ്. നഗരത്തിലെ തെരുവുനായ ശല്യത്തിന് ഉടന്‍ തന്നെ പരിഹാരം കാണണമെന്ന് വ്യാപാരികളും മറ്റും നഗരസഭ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Malabar News : അന്നശ്രീ ആപ്പ്; കുടുംബശ്രീ വഴി ഭക്ഷണം ഇനി വീട്ടിലെത്തും