പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു. ഒരു വിദ്യാർഥി മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം. സുഹൃത്തിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർഥികൾ.
പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകൻ റഹീം (15) ആണ് മരിച്ചത്. പയ്യനടം എടേടം തൂക്കുപാലത്തിന് സമീപമാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്. പുഴയിൽ നീരൊഴുക്ക് കുറവായിരുന്നുവെങ്കിലും പ്രളയത്തെ തുടർന്ന് നിരവധി ഇടങ്ങളിൽ കയങ്ങൾ രൂപപ്പെട്ടിരുന്നു. ഈ കയത്തിലാണ് വിദ്യാർഥികൾ ഒഴുക്കിൽപെട്ടത്.
പരിസരവാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. വിദ്യാർഥികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാൻ സാധിച്ചില്ല. മറ്റു കുട്ടികൾക്ക് സാരമായ പരിക്കുകളാണ് ഉള്ളത്.
Read also: ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത്; പ്രമേയം പാസാക്കി







































