ബഫര്‍ സോണ്‍ പ്രഖ്യാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത്; പ്രമേയം പാസാക്കി

By News Desk, Malabar News
Malabarnews_wild life sanctuaries
Representational image
Ajwa Travels

വയനാട്: ജില്ലയിലെ വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ മേഖല പരിസ്‌ഥിതി ലോല പ്രദേശമാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനത്തിന് എതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. മുഴുവന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.

പ്രമേയത്തിന്റെ പകര്‍പ്പ് ജില്ലാ പഞ്ചായത്ത് വനം പരിസ്‌ഥിതി മന്ത്രാലയത്തിന് അയക്കും. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും പ്രമേയം കൈമാറും. അടുത്ത ഘട്ടത്തില്‍ മുഴുവന്‍ പഞ്ചായത്തുകളുടേയും നേതൃത്വത്തില്‍ മാസ് മെയില്‍ ക്യാംപയിനും ജില്ലാ പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്.

മുഴുവന്‍ ഗ്രാമസഭകളിലും പ്രമേയം ചര്‍ച്ചക്ക് വിധേയമാക്കണമെന്നും കരട് വിജ്‌ഞാപനം റദ്ദ് ചെയ്യുന്നതിന് നാട് ഒറ്റകെട്ടായി നില്‍ക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ പ്രഖ്യാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.

പരിസ്‌ഥിതി ലോല മേഖലയാക്കുന്നതോടെ 6 വില്ലേജുകളും 57 ജനവാസ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന മേഖല പരിസ്‌ഥിതി ലോല പ്രദേശമായി മാറും. ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.

Malabar News: കല്ലട്ടി ചുരം; വിനോദ സഞ്ചാരികൾക്കായി രണ്ട് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE