കല്ലട്ടി ചുരം; വിനോദ സഞ്ചാരികൾക്കായി രണ്ട് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു

By Team Member, Malabar News
kallatti churam 2
Representational image
Ajwa Travels

പാലക്കാട് : രണ്ട് വർഷങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി കല്ലട്ടി ചുരം തുറന്നു കൊടുക്കാൻ തീരുമാനമായി. മസിനഗുഡി, മുതുമല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായാണ് ഇപ്പോൾ കല്ലട്ടി ചുരം തുറക്കാൻ തീരുമാനിച്ചത്. ചുരത്തിൽ സ്‌ഥിരമായി വാഹനാപകടം ഉണ്ടാകുന്നത് കണക്കിലെടുത്ത് രണ്ട് വർഷം മുൻപാണ് കല്ലട്ടി ചുരത്തിലൂടെയുള്ള വിനോദസഞ്ചാരികളുടെ യാത്ര നിരോധിച്ചത്.

36 കൊടും വളവുകളുള്ള അൽപ്പം അപകടം പിടിച്ച ചുരമാണ് കല്ലട്ടി ചുരം. വളവുകളെല്ലാം അടുത്തടുത്തും, കയറ്റവും ആയതിനാൽ അപകടം നടക്കുന്നത് ഇവിടെ സ്‌ഥിരമാണ്. കൂടുതലും ചുരത്തിൽ യാത്ര ചെയ്‌ത്‌ പരിചയം ഇല്ലാത്ത വിനോദസഞ്ചാരികൾക്കാണ് അപകടം ഉണ്ടാകുന്നത്. ഇതിനെ തുടർന്നാണ് ഇതുവഴിയുള്ള വിനോദസഞ്ചാര യാത്രകൾ നിരോധിച്ചത്.

എന്നാൽ നീലഗിരി രജിസ്ട്രേഷനിലുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാൻ അനുമതി ഉണ്ടായിരുന്നത്. തുടർന്ന് കല്ലട്ടി, മസിനഗുഡി തുടങ്ങിയ സ്‌ഥലങ്ങളിലെ കർഷകർ, റിസോർട്ട് ഉടമകൾ, ടൂറിസ്‌റ്റ് ടാക്‌സിക്കാർ എന്നിങ്ങനെ പത്തോളം സംഘടനകളുടെ നിവേദനങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ചുരത്തിലൂടെ നിയന്ത്രണങ്ങളോടെയുള്ള യാത്രക്ക് ഇപ്പോൾ അനുമതി നൽകിയത്.

Read also : കർഷകരെ സഹായിക്കാൻ ശ്രമിക്കുന്നു; കൃഷിമന്ത്രിയെ വിമർശിച്ച് ആർഎസ്എസ് നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE