കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ ഉൾപ്പടെ വേനൽമഴ ശക്തം. കനത്ത മഴയിലും കാറ്റിലും മിക്കയിടങ്ങളിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ വൈദ്യുതി തടസവും മിക്കയിടങ്ങളിലും രൂക്ഷമായി. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ ഇരിട്ടി മേഖലയിൽ വൈദ്യുതി തടസപ്പെട്ടു.
കൂടാതെ മട്ടന്നൂരിൽ വിമാനത്താവളത്തിന് സമീപം പൊട്ടിവീണ മരം മുറിച്ചു നീക്കാൻ പോകുന്നതിനിടയിൽ ഫയർഫോഴ്സിന്റെ വാഹനം അപകടത്തിൽ പെട്ടു. ചെറുപുഴയിലും പരിസര പ്രദേശങ്ങളിലുമായി പെയ്ത ശക്തമായ മഴയിൽ വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്.
ജില്ലയിലെ മയ്യിൽ ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഇതേ തുടർന്ന് പരിസരത്തെ നിരവധി വീടുകളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. കൂടാതെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗണിലും കനത്ത മഴ പെയ്തിരുന്നു.
Read also : കോവിഡ്; കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്തു






































