‘വിവാഹിതയായ സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തെന്ന് പറയാനാകില്ല’

വിവാഹ വാഗ്‌ദാനം നൽകി വിവാഹിതയായ ഒരു സഹപ്രവർത്തകയെ തുടർച്ചയായി ബലാൽസംഗം ചെയ്‌തെന്ന കേസിൽ ഛത്തീസ്‌ഗഡിലെ ഒരു അഭിഭാഷകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

By Senior Reporter, Malabar News
supreme court
Ajwa Travels

ന്യൂഡെൽഹി: വിവാഹിതയായ ഒരു സ്‌ത്രീക്ക് വിവാഹ വാഗ്‌ദാനം നൽകി ബലാൽസംഗം ചെയ്‌തുവെന്ന്‌ പറഞ്ഞ് പുരുഷനെതിരെ ബലാൽസംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്‌റ്റിസുമാരായ ബിവി. നാഗരത്‌ന, ഉജ്‌ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.

വിവാഹ വാഗ്‌ദാനത്തെ തുടർന്നുള്ള ലൈംഗിക ബന്ധമെന്ന പേരിലുള്ള എല്ലാ കേസുകളും ബലാൽസംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി പലതവണ വ്യക്‌തമാക്കിയിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. വിവാഹ വാഗ്‌ദാനം നൽകി വിവാഹിതയായ ഒരു സഹപ്രവർത്തകയെ തുടർച്ചയായി ബലാൽസംഗം ചെയ്‌തെന്ന കേസിൽ ഛത്തീസ്‌ഗഡിലെ ഒരു അഭിഭാഷകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

കേസിൽ പറയുന്ന ആളുമായി ബന്ധത്തിലായിരുന്നപ്പോൾ യുവതി വിവാഹിതയായിരുന്നു എന്നും കോടതി കണ്ടെത്തി. ആരോപണവിധേയൻ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് തെറ്റായ വിവാഹ വാഗ്‌ദാനത്തെ അടിസ്‌ഥാനമാക്കിയാണെന്ന വാദം അംഗീകരിച്ചാൽ പോലും, അങ്ങനെയൊരു വാഗ്‌ദാനം നിയമപരമായി നിലനിൽക്കില്ല. കാരണം ഇര വിവാഹിതയായത് കൊണ്ട് മറ്റൊരു വിവാഹത്തിന് യോഗ്യയായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE