കൊല്ലം: ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. കഴിഞ്ഞ നാല് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം.
ജോഷിയുടെ ‘പാപ്പൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ് ഗോപിയെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ, താൻ മൽസരിക്കാനില്ലെന്നും ഷൂട്ടിങ് തിരക്കുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചാൽ തീരുമാനം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്‌ഥാനാർഥി പട്ടിക ഇന്ന് ഡെൽഹിയിൽ പ്രഖ്യാപിക്കും. ഇതിനിടയിലാണ് സുരേഷ് ഗോപി ആശുപത്രിയിലായത്.
Also Read: തൃശൂർ കോൺഗ്രസിന് തന്നെ; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പത്‍മജ വേണുഗോപാല്‍