ഗുരുവായൂർ: ഇത്തവണ തൃശൂര്‍ മണ്ഡലം കോണ്‍ഗ്രസിന് തന്നെയെന്ന് പത്മജ വേണുഗോപാല്‍. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം തിരിച്ചു പിടിക്കുമെന്നും പത്മജ പറഞ്ഞു.
ചെല്ലുന്ന സ്ഥലങ്ങളിലൊക്കെ ആളുകളുടെ പ്രതികരണം ശുഭ പ്രതീക്ഷ നൽകുന്നു. കഴിഞ്ഞ തവണത്തെ തോല്‍വിക്കു ശേഷവും മണ്ഡലത്തില്‍ സജീവമായിരുന്നു. അതിനാല്‍ പ്രവര്‍ത്തകരും മണ്ഡലത്തിലുള്ളവരും കൂടെത്തന്നെയുണ്ട്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകരെയും പേരുചൊല്ലി വിളിക്കാനുള്ള ബന്ധമുണ്ട്.
എതിര് സ്ഥാനാർഥി ആരാണെന്നത് പ്രശ്നമില്ല. എന്നാൽ ആരെയും കുറച്ചുകാണാനും തയാറല്ല. ഇത്തവണ ആര് ചിരിക്കുമെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ട്വന്റി ഫോറിനോടായിരുന്നു പത്മജയുടെ പ്രതികരണം.
Read also: ഫോൺ വിവാദം; വിനോദിനി ബാലകൃഷ്ണൻ പോലീസിന് പരാതി നൽകി