ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡണ്ട് തന്നോട് പറയണമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇത്രയും കാലം എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ആലപ്പുഴയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും താനില്ലെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ഞാനൊരു മന്ത്രിയാണെന്നായിരുന്നു കഴിഞ്ഞദിവസം സുരേഷ് ഗോപി പ്രതികരിച്ചത്.
ഈ മാസം 20ന് പമ്പയിലാണ് അയ്യപ്പ സംഗമം നടക്കുന്നത്. പ്രോഗ്രാം കമ്മിറ്റി കൺവീനറായി ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷിനെ നിയമിച്ചിരുന്നു. സ്റ്റിയറിങ് കമ്മിറ്റിയിലും ഇവർ അംഗമായിരിക്കും. സംഗമത്തിന്റെ ഏകോപന ചുമതല ശബരിമല എഡിഎം ഡോ. അരുൺ എസ് നായർക്ക് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അധ്യക്ഷനായും ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കൺവീനറായും ഫുഡ് കമ്മിറ്റിയും രൂപീകരിച്ചു.
Most Read| രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണം; യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ







































