മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി എം സ്വരാജ്. നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല. രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നത്. എല്ലായിടത്തും പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ടുവരാൻ ഞങ്ങൾക്ക് സാധിച്ചില്ലെന്നും എം സ്വരാജ് പറഞ്ഞു.
ഞങ്ങളെ എതിർക്കുന്നവർ പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും വിവാദം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ വിട്ടുകൊടുത്തില്ല. വികസന കാര്യങ്ങൾ ഉയർത്തി പിടിക്കാനാണ് ശ്രമിച്ചത്. അത് ജനങ്ങൾ പരിഗണിച്ചോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംശയമുണ്ടെന്നും സ്വരാജ് പറഞ്ഞു.
പല തരത്തിലുള്ള വിലയിരുത്തലുകൾ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല. സർക്കാരിന്റെ പ്രവർത്തന ഫലമായി നാട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്‌മമായി വിശകലനം ചെയ്യും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഞങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്‌ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്ന് വ്യക്‌തമാക്കിയ സ്വരാജ്, ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ