Tag: bus accident
‘ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച’; തലപ്പാടി വാഹനാപകടത്തിൽ ആറുമരണം
കാസർഗോഡ്: തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ ആറായി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് ആറുവരി ദേശീയ പാതയിൽ നിന്ന്...
കാസർഗോഡ് നിയന്ത്രണം വിട്ട ബസ് ഓട്ടോയിൽ ഇടിച്ചു; അഞ്ചുമരണം
കാസർഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ചുമരണം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയും റോഡിന് സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയും ആയിരുന്നു.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നുപേരും...
അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: അത്തോളിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. അത്തോളി കോളിയോട്ട് താഴത്താണ് അപകടം. കുറ്റ്യാടിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ചാണക്യൻ ബസും കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന അജ്‌വ ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരിൽ...
തിരുവമ്പാടി ബസ് അപകടം; കാരണം കണ്ടെത്താൻ വിശദ പഠനം വേണമെന്ന് ആർടിഒ
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ്, രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്.
ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിന് കാരണമെന്നാണ് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ്...
കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുമരണം
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു മരണം. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം....
നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: നാദാപുരത്ത് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധിപ്പേർക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിൽ കുടുങ്ങിപ്പോയ കെഎസ്ആർടിസി ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ്...
ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി: ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വാഗമൺ സ്വദേശി ജിജോ സെബാസ്‌റ്റ്യനാണ് (33) മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കൊച്ചി മരടിനടുത്ത്...
തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞു അപകടം; മുപ്പതോളം പേർ ആശുപത്രിയിൽ
തൃശൂർ: തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞു അപകടം. തൃപ്രയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്‌റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....