ട്രാഫിക് സിഗ്‌നലിൽ ഇടിച്ച് ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

By Trainee Reporter, Malabar News
Accident
Representational Image
Ajwa Travels

കൊച്ചി: ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വാഗമൺ സ്വദേശി ജിജോ സെബാസ്‌റ്റ്യനാണ് (33) മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബെംഗളൂരുവിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.

ദേശീയപാതക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‌നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്. ഇതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് സമീപം നിർത്തിയിട്ട ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ എത്തിച്ച ബൈക്ക് യാത്രികൻ മരണത്തിന് കീഴടങ്ങി.

മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി. ഏഴുപേരെ മരട് ലേക്ക്‌ഷോർ ആശുപത്രിയിലും മറ്റുള്ളവരെ സമീപ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. അഗ്‌നിരക്ഷാ സേനയും പോലീസും സ്‌ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത്.

Most Read| രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE